Advertisement

സാനിട്ടറി നാപ്കിനുകളുടെ ജിഎസ്ടി; ഹർജികൾ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

January 22, 2018
1 minute Read
sanitary napkin

സാനിട്ടറി നാപ്കിനുകൾക്ക് 12 ശതമാനം ചരക്ക് സേവന നികുതി ഈടാക്കുന്നതിനെതിരെ ഡൽഹി, മുംബൈ ഹൈക്കോടതികളുടെ പരിഗണനയിലുണ്ടായിരുന്ന ഹർജികളിന്മേലുള്ള എല്ലാ നടപടികളും സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതി തന്നെ പരിഗണിക്കണോ എന്ന് പരിശോധിക്കുമെന്ന് അഭിപ്രായപ്പെട്ട കോടതി, ഹർജിക്കാർക്കെല്ലാം നോട്ടീസ് അയച്ചു.

നാപ്കിന് ഉയർന്ന നികുതി ഈടാക്കുന്നതിനെതിരായ പ്രതിഷേധങ്ങൾക്കൊപ്പം ചില വ്യക്തികളും സംഘടനകളും നിയമനടപടികളിലേക്ക് കടന്നതോടെയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഈ വിഷയത്തിലുള്ള എല്ലാ കേസുകളിലും സ്റ്റേ അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പരിഗണിച്ചത്.

sanitary napkin, GST

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top