ജസ്റ്റിസ് ലോയയുടെ മരണം; എല്ലാ കേസുകളും സുപ്രീം കോടതിയില്‍

ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തിൽ ബോബെ ഹൈക്കോടതിയിലും നാഗ്പൂരിലും ഉള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റി. എല്ലാ സ്ഥാപനങ്ങളും ഒരു വ്യക്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎൻ ഖൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബഞ്ച് ജഡ്ജി ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ഏറെ ഗൗരവമുള്ളതാണെന്ന് വാക്കാൽ പരാമർശിച്ചു. എല്ലാ രേഖകളും വസ്തുനിഷ്ഠമായും നിർവികാരത്തോടെയും കോടതി പരിശോധിക്കും. നിഷ്പക്ഷമായ അന്വേഷണം ആവശ്യമെങ്കിൽ അതു നടക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിൽ എല്ലാ രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട സുപ്രീം കോടതി ഈ കേസ് ഇനി അടുത്ത മാസം രണ്ടിന് പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here