പാറ്റൂർ കേസ്; വിജിലൻസിന്റെ ത്വരിതാ ന്വേഷണ റിപ്പോർട് വിജിലൻസ് ഹൈക്കോടതിക്ക് കൈമാറി

പാറ്റൂർ കേസിൽ വിജിലൻസിന്റെ ത്വരിതാ ന്വേഷണ റിപ്പോർട് വിജിലൻസ് ഹൈക്കോടതിക്ക് കൈമാറി .റിപോർട് കോടതി
പരിശോധിക്കും. വാട്ടർ അതോറ്റിയുടെ പൈപ്പ് ലൈൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് മാറ്റിയതെന്ന് ത്വരിതാ ന്വേഷണ
റിപ്പോർട്ടിൽ വിജിലൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൈപ്പ് ലൈൻ മാറ്റിയിട്ട നടപടിയിൽ അതോറിറ്റി ഒരു ഘട്ടത്തിലും കക്ഷിയായിരുന്നില്ല. സ്വതന്ത്ര സ്ഥാപനമായ അതോറിറ്റിയുടെ അനുമതിയില്ലാതെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും സ്വീകരിച്ച നടപടി നിയമവിരുദ്ധമാണന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. പൈപ്പ് ലൈൻ മാറ്റിയിട്ട് തർക്കഭൂമി ഫ്ലാറ്റുടമക്ക് കൈമാറിയതിലൂടെ സ്വകാര്യ സ്ഥാപനത്തിന് സാമ്പത്തീക നേട്ടമുണ്ടായിട്ടുണ്ട്. സർക്കാരിന് 30 കോടിയുടെ നഷ്ടം ഉണ്ടായി.
സർക്കാരിന് 30 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫ്ലാറ്റുടമക്ക് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് ഭൂമിയുടെ ഉടമസ്ഥാവകാശം പരിശോധിക്കാതെയാണെന്ന് സിഎജി യുടെ 2016 ലെ റിപോർട്ടിൽ പരാമർശമുണ്ടെന്നും വിജിലൻസ് ത്വരിതാ ന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. കേസ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here