താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് സീതാറാം യെച്ചൂരി

കരട് രേഖ തള്ളിയതിന് പിന്നാലെ താന്‍ രാജി സന്നദ്ധത അറിയിച്ചുവെന്ന് സീതാറാം യെച്ചൂരി. യെച്ചൂരിയുടെ രാജി വാര്‍ത്തകള്‍ പ്രകാശ് കാരാട്ട് നിഷേധിച്ചതിന് പിന്നാലെയാണ് യെച്ചൂരി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്‍കിയതും, രാജി കാര്യം വ്യക്തമാക്കിയതും. കൊല്‍ക്കത്തിയില്‍ നടന്ന കേന്ദ്രകമ്മറ്റി യോഗത്തിലും പോളിറ്റ് ബ്യൂറോ യോഗത്തിലും രാജി സന്നദ്ധ അറിയിച്ചുവെന്നാണ് യെച്ചൂരി അഭിമുഖത്തില്‍ പറഞ്ഞത്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പാടില്ലെന്ന് കേന്ദ്ര കമ്മറ്റിയിലേയും പോളിറ്റ് ബ്യൂറോയിലേയും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന തോന്നലുണ്ടാക്കാന്‍ രാജി കാരണമാകുമെന്നും രണ്ട് കമ്മറ്റികള്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി ഞാന്‍ തുടരുന്നത് കേന്ദ്ര കമ്മറ്റിയും പോളിറ്റ് ബ്യൂറോയും ഈ ആവശ്യം മുന്നോട്ട് വച്ചത് കൊണ്ട് മാത്രമാണെന്നും യെച്ചൂരി വ്യക്തമാക്കി.
prakash karat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here