ജമ്മുകാശ്മീര്‍ പുകയുന്നു; നാളെ കാശ്മീര്‍ ബന്ധ്

ഷോപ്പിയാനയിലെ ഗനോപോറയില്‍ വന്‍ സംഘര്‍ഷം. പെട്രോളിംങ് നടത്തിയിരുന്ന സൈനികരെ കല്ലെറിഞ്ഞതിന് പ്രതിഷേധക്കാരായ രണ്ട് പേരെ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനയിലാണ് സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയത്. സൈന്യത്തിന് നേരെ കല്ലറിഞ്ഞവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ആളികത്തിയിരിക്കുകയാണ് കാശ്മീരില്‍. നാളെ വിമത സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധി രൂക്ഷമായതോടെ കാശ്മീരിലെ അന്തരീക്ഷം കൂടുതല്‍ മോശമായി.
1 killed, several injured in firing after army patrol party came under heavy stone pelting in Shopian’s Ganowpora. More details awaited #JammuAndKashmir
— ANI (@ANI) January 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here