ഐപിഎൽ താരലേലം ആരംഭിച്ചു

ഐപിഎൽ പതിനൊന്നാം സീസണിലേക്കുള്ള താര ലേലം ആരംഭിച്ചു. 580 കളിക്കാരാണ് ഇത്തവണ താരലേലത്തിലുള്ളത്. ഇതിൽ 361 ഉം ഇന്ത്യക്കാരാണ്. ബെൻ സ്‌റ്റോക്‌സ്, അശ്വിൻ, ശിഖർ ധവാൻ, മിച്ചൽ സ്റ്റാർക്ക്, ക്രിസ് ഗെയിൽ എന്നിവരുൾപ്പെടെയുള്ള 16 താരങ്ങളുടെ അടിസ്ഥാന വില രണ്ട് കോടിയാണ്.
ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബേൻ സ്‌റ്റോക്‌സിനെ 12.50 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിൽ എടുത്തു. വെസ്റ്റ് ഇൻഡീസ് കാരം കെയ്‌റോൺ പൊള്ളാർഡ് 5.4 കോടിക്ക് മുംബൈ ഇന്ത്യൻസിൽ ഇടംപിടിച്ചു. ശിഖർ ധവാനെ 5.20 കോടിക്ക് സൺറൈസേഴ്‌സ് ഹൈദ്രബാദും, ആർ അശ്വിനെ 7.60 കോടിക്ക് കിങ്‌സ് ഇലവൻ പഞ്ചാബും ടീമിലെടുത്തു. അജിങ്ക്യ രഹാനെയെ 4 കോടിക്ക് രാജസ്ഥാൻ റോയൽസ് ടീമിലെടുത്തു. ആർടിഎമിലൂടെയാണ് രഹാനെയെ ടീമിലെടുത്തത്.
ഫാഫ് ഡുപ്ലേഴ്‌സിനെ 1.6 കോടിക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെടുത്തു. ഓസ്‌ട്രേലിയൻ പെയ്‌സർ മിച്ചൽ സ്റ്റാർക്കിനെ 9.40 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെടുത്തു. ക്രിസ് ഗെയിലിനെ ഒരു ടീമും ലേലത്തിനെടുത്തില്ല.
IPL Auction 2018 began
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here