ഭാജിയെ കൈവിട്ട് മുംബൈ; അശ്വിന്‍ പഞ്ചാബില്‍

മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് നീലയണിഞ്ഞ ഹര്‍ഭജന്‍ സിംഗിനോട് എന്നും പ്രത്യേക മമതയായിരുന്നു. ഭാജിയ്ക്ക് നേരെ തിരിച്ചും. മുംബൈ ഇന്ത്യന്‍സിന്റെ നീല ജേഴ്‌സിയില്‍ ഈ വര്‍ഷം ഹര്‍ഭജന്‍ സിംഗ് കളിക്കില്ല. ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റം. 2 കോടി രൂപയ്ക്ക് ഹര്‍ഭജന്‍ സിംഗിനെ ലേലത്തില്‍ എടുത്തിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. അതേ സമയം ചെന്നൈയുടെ സ്വന്തമായിരുന്ന ആര്‍. അശ്വിനെ 7.60 കോടി രൂപയ്ക്ക് പ്രീതി സിന്റയുടെ പഞ്ചാബ് സ്വന്തമാക്കി. ശ്രദ്ധേയരായ രണ്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇത്തവണ ജേഴ്‌സി മാറിയാണ് ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് കളത്തിലിറങ്ങുക. മലയാളി താരം കരുണ്‍ നായര്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. 5.6 കോടി രൂപയ്ക്കാണ് കരുണ്‍ നായരെ പഞ്ചാബ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍ 11 കോടി രൂപയുടെ താരമൂല്യത്തിലാണ് പഞ്ചാബില്‍ എത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here