ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ; വേദിയിൽ ഇന്ന് കോമഡി ഉത്സവം താരങ്ങളും കട്ടുറുമ്പ് കുരുന്നുകളും

കരുനാഗപ്പള്ളിയിൽ തുടക്കം കുറിച്ച ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ജനത്തിരക്കേറുന്നു. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിലെ എച്ച് ആന്റ് ജെ മാൾ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്.
വസ്ത്ര വ്യാപാര മേള, ഗൃഹോപകരണ മേള, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, അക്വാ-പെറ്റ് ഷോ, അമ്യൂസ്‌മെന്റ് പാർക്ക്, വാഹന മേള, ഫുഡ് കോർട്ട് എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം.
കോമഡി ഉത്സവത്തിലെ ഹാസ്യതാരങ്ങളായ മിഥുൻ മണ്ണാർക്കാടിന്റെയും അശ്വന്ത് അനിൽകുമാറിന്റെയും ഹാസ്യപരിപാടിയാണ് ഇന്ന് കലാസന്ധ്യയിൽ അരങ്ങേറുക. ഒപ്പം കാണികളോട് സംവദിക്കാൻ ഫ്‌ളവേഴ്‌സ് ചാനലലിലെ കട്ടുറുമ്പ് എന്ന പരിപാടിയിലെ കുട്ടിക്കുറുമ്പുകളും എത്തുന്നുണ്ട്. ഒപ്പം ഗായകരായ വിഷ്ണു രാജിന്റെയും ആതിര മുരളിയുടേയും പ്രകടനവും കലാസന്ധ്യയ്ക്ക് കൊഴുപ്പേകും. ജനുവരി 24 മുതൽ ഫെബ്രുവരി 4 വരെയാണ് മേള.
katturumbu kids in flowers shopping festival today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here