മഹാരാഷ്ട്രയിൽ ബസ് നദയിലേക്ക് മറിഞ്ഞു; 12 മരണം

മഹാരാഷ്ട്രയിലെ കൊൽഹാപുരിൽ പാഞ്ചഗംഗ നദിയിലേക്ക് ബസ് മറിഞ്ഞ് 12 പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി 11.45 നായിരുന്നു അപകടം. ശിവജി പാലത്തിൽ വെച്ച് ഡ്രൈവർക്ക് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.
ബസിൽ 17 പേരാണ് ഉണ്ടായിരുന്നത്. ഗൻപതിപുലെയിൽ നിന്ന് പുനെയിലേക്ക് പോവുകയായിരുന്നു ബസ്. പൂനയിലെ ബലേവാഡിയിൽനിന്നുള്ളവരായിരുന്നു യാത്രക്കാർ. ഇവർ പൂനയിലെ ഗണപതിപുലെയിലേക്കു പോകുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്.
വഴി യാത്രികർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് രക്ഷാപ്രവർത്തകർ എത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here