Advertisement

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ആം ആദ്മി എംപിമാര്‍

January 29, 2018
0 minutes Read

ഇരട്ടപദവി വഹിച്ചെന്ന ആരോപണത്തിന്റെ പേരില്‍ 20 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ എംപിമാര്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗ സമയത്താണ് ആം ആദ്മി എംപിമാര്‍ പ്രതിഷേധിച്ച് ഇറങ്ങിപോയത്. ലോക്സഭാംഗങ്ങൾ ആയ സദ്ദു സിംഗ്, ഭഗ്‌വന്ത് മൻ രാജ്യസഭാ എംപിമാരായ സഞ്ജയ് സിംഗ്, സുശീൽ ഗുപ്ത, എൻ.ഡി.ഗുപ്ത എന്നിവരാണ് പ്രതിഷേധമറിയിച്ച് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചത്. പാർലമെന്‍റിന്‍റെ മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്കു സമീപമെത്തി, തെരഞ്ഞടുപ്പു കമ്മീഷൻ നടപടിക്കെതിരെ മുദ്രാവാക്യം മുഴക്കിയ ശേഷം ഇവർ മടങ്ങുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top