Advertisement

കാബൂളില്‍ വീണ്ടും ഭീകരാക്രമണം

January 29, 2018
1 minute Read
kabool

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വീണ്ടും ഭീകരാക്രമണം. സൈനിക അക്കാദമിയ്ക്ക് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പ് തുടരുകയാണ്. നിരവധി തവണ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സ്ഫോടനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടത്തിനു  സമീപം ആംബുലന്‍സിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റിലായി. വീണ്ടും സ്ഫോടനം ഉണ്ടായാക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണ് പുതിയ സ്ഫോടനം നടന്നിരിക്കുന്നത്.

kabool

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top