തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കലാമണ്ഡലം ഗീതാനന്ദന്‍ കുഴഞ്ഞുവീണ് മരിച്ചു

തുള്ളല്‍ കലയെ ജനകീയമാക്കിയ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ അന്തരിച്ചു. തുള്ളല്‍ അവതരപ്പിക്കുന്നതിനിടെയായിരുന്നു അന്ത്യം. അവിട്ടത്തൂർ ശ്രീമഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 58വയസ്സായിരുന്നു. അയ്യായിരത്തോളം വേദികളില്‍ ഓട്ടംതുളളല്‍ അവതരിപ്പിച്ചിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ച ഗീതാനന്ദന്‍ എട്ടാമത്തെ വയസില്‍ പിതാവില്‍ നിന്നാണ് തുള്ളല്‍കച്ച സ്വീകരിച്ചത്. പാരീസ്, മസ്‌ക്കറ്റ്, ഖത്തര്‍, യു.എ.ഇ, ബഹറിന്‍ എന്നീ വിദേശ രാജ്യങ്ങളിലും 5000ത്തിലധികം സ്വദേശ വേദികളിലും തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പാരീസില്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ചതും ഗീതാനന്ദനാണ്. 32ഓളം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കലാമണ്ഡലം തുള്ളല്‍ വിഭാഗം മേധാവി പദവിയിൽ നിന്നു 2017 മാർച്ചിലാണ് വിരമിച്ചത്. ചരിത്രത്തിലാദ്യമായി തുള്ളൽപ്പദക്കച്ചേരി അവതരിപ്പിച്ചതും ഗീതാനന്ദനാണ്. പ്രശസ്ത നർത്തകി ശോഭ ഗീതാനന്ദനാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here