നിർബന്ധിത മതപരിവർത്തന കേസ് എന്‍ഐഎ അന്വേഷിക്കും

നിർബന്ധിത മതപരിവർത്തന കേസ് എന്‍ഐഎ അന്വേഷിക്കും. അക്ഷര ബോസ് എന്ന പെൺകുട്ടിയെ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാഹം ചെയ്ത ശേഷം ഐ എസ് കേന്ദ്രത്തിലേക്ക് കടത്താൻ ശ്രമിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ പിതാവിന്റെ പരാതി കോടതി തീർപ്പാക്കി. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് യുഎപിഎ ആക്ട് ചുമത്തിയതായി കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്രം അന്വേഷണം ഏറ്റെടുക്കാൻഎന്‍ഐഎ ക്ക് നിർദേശം നൽകുകയായിരുന്നു.
അന്വേഷണം ഏറ്റെടുത്ത വിവരം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു. ബാംഗ്ലൂരിൽ പഠിക്കാനെത്തിയ അഹമ്മദാബാദിൽ താമസക്കാരിയായ അക്ഷര ബോസ് എന്ന മലയാളി പെൺകുട്ടി മാഹി സ്വദേശിയായ മുസ്ലീം യുവാവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയുമായിരുന്നു. വ്യാജ ആധാർ കാർഡ് ചമച്ച് വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി വിവാഹം നടത്തിയെന്നാണ്
ആരോപണം.വിവാഹ ശേഷം ജിദ്ദയിലെത്തിയ പെൺകുട്ടിയെ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് ഹർജിയിൽ പറയുന്നു.
nia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here