ഈ മോഡലിങ് കമ്പനിയിൽ മോഡലാകണമെങ്കിൽ പ്രായം 45 കഴിഞ്ഞിരിക്കണം !

യൗവ്വനത്തിൽ മാത്രം തിളങ്ങാൻ സാധിക്കുന്ന മേഖലയാണ് മോഡലിങ്. മുഖത്ത് പ്രായാധിക്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മോഡലിങ് രംഗത്തോട് വിടപറയേണ്ടി വരും, അല്ലെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും മേഖലയിൽ പ്രശസ്തിയാർജിച്ച വ്യക്തിയായിരിക്കണം. എന്നാൽ ഇവിടെ ഒരു മോഡലിങ് കമ്പനിയിൽ മൊഡലാകാൻ 45 വയസ്സുകഴിഞ്ഞിരിക്കണമെന്ന് നിർബന്ധമാണ് !
മോസ്‌കോയിലെ ഓൾഡുഷ്‌ക എന്ന മോഡലിങ് കമ്പനിയിലാണ് പ്രായമായവരെ മോഡലായി തെരഞ്ഞെടുക്കുന്നത്. സൗന്ദര്യത്തിന്റെ മാനദണ്ഡം യൗവ്വനമല്ലല്ലോ…ഇതുതന്നെയാണ് കമ്പനി മുമ്പോട്ട് വയ്ക്കുന്ന ആശയവും.
ഓൾഡുഷ്‌കയുടെ മോഡലുകളായി എത്തുന്നത് മുടി നരച്ച് തൊലി ചുളുങ്ങിയവരാണ്. മിക്കവരുടേയും പ്രായം ആറുപതും എൺപതുമൊക്കെയാണ്.
കമ്പനിയുടെ ഫോട്ടോഗ്രാഫർ ഇഗോർ ഗവറുടേതായിരുന്നു ഈ വേറിട്ട ആശയം.
സൗന്ദര്യം എന്ന് പറഞ്ഞാൽ വീഞ്ഞ് പോലെയാണ്. പ്രായം കൂടുംതോറും സൗന്ദര്യം വർധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
This Agency Hires Only Older Models
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here