Advertisement

ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു

January 30, 2018
1 minute Read
child

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ 28കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരിശോധനയില്‍ ബലാത്സംഗം നടന്നതായി തെളിഞ്ഞിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പുര്‍ ബസ്തി മേഖലയിലാണ് സംഭവം.അക്രമത്തിനിരയായ കുട്ടിയുടെ അടുത്ത ബന്ധുവാണ് പ്രതിയെന്ന പോലീസ് പറഞ്ഞു.

കുട്ടിയുടെ അമ്മയും അച്ഛനും ജോലിയ്ക്ക് പോയ സമയത്താണ് പീഡനം നടന്നത്. കുട്ടിയെ ബന്ധുവായി സ്ത്രീയുടെ സമീപത്ത് ആക്കിയ ശേഷം ജോലിയ്ക്ക് പോയതായിരുന്നു ഇവര്‍. ഇയാള്‍ കുട്ടിയെ കളിപ്പിക്കുന്ന സമയത്ത് അവിടെ നിന്ന് സ്ത്രീ മാറിയ സമയത്താണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്തത്. രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.  കുട്ടി താമസിക്കുന്ന അതേ കെട്ടിടത്തിലാണ് ഈ ബന്ധുവും താമസിക്കുന്നത്.

child

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top