പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ എഞ്ചിൻ നിലച്ചു; ഒടുവിൽ ഹൈവേയിൽ ലാൻഡിങ് !

പറന്നുക്കൊണ്ടിരിക്കെ എഞ്ചിൻ തകർന്ന വിമാനം ഹൈവേയിൽ ഇറക്കി. അമേരിക്കയിൽ കാലിഫോർണിയയിലെ ഡെൽമാർ സിറ്റിയിലാണ് ചെറുവിമാനം അടിയന്തിര ലാൻഡിങ് നടത്തിയത്. സാന്റിയാഗോയിൽ നിന്ന് വാൻ നുയിസിലേക്ക് പോവുകയായിരുന്നു വിമാനം.
ഹൈവേയിൽ വാഹനങ്ങൾ തീരെ കുറവായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ഇസ്സി സ്ലോഡ് എന്ന പൈലറ്റ് ആണ് വിമാനം പറത്തിയിരുന്നത്. എഞ്ചിൻ തകരാറിലായെന്നും വിമാനം ഹൈവേയിൽ അടിയന്തിരമായി ഇറക്കുകയാണെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
plane landed in highway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here