പലസ്തീൻ ബാലനെ ഇസ്രായേൽ വെടിവെച്ചുകൊന്നു

പലസ്തീൻ ബാലനെ ഇസ്രയേൽ വെടിവെച്ചു കൊന്നു. കുടിയേറ്റ വെസ്റ്റ് ബാങ്കിലാണ് സംഭവം. ലൈത്ത് അബു നയീം എന്ന പതിനാറുകാരനാണ് കൊല്ലപ്പെട്ടത്. പലസ്തീൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
തലക്കു വെടിയേറ്റാണ് ഹൈസ്‌കൂൾ വിദ്യാർഥിയായ നയീം കൊല്ലപ്പെട്ടത്. സൈന്യത്തിനെതിരെ പലസ്തീനികൾ നടത്തിയപ്രതിഷേധത്തിനിടെയാണ് വെടിവെച്ചത്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ വീടുകൾ സൈന്യം റെയ്ഡ് നടത്തിയതാണ് ഗ്രമവാസികളെ പ്രകോപിപ്പിച്ചത്. ഇതിനെതിരെയായിരുന്നു പലസ്തീൻകാരുടെ പ്രതിഷേധം.
2018ൽ ഇസ്രായേൽ കൊലപ്പെടുത്തുന്ന പതിനാറാമത്തെ പലസ്തീനിയാണ് നയീം. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചു കൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനക്കു ശേഷം പലസ്തീൻ സംഘർഷഭരിതമാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here