Advertisement

മാണി പറഞ്ഞതിനെ ന്യായീകരിച്ച് ജോസ് കെ. മാണി

January 31, 2018
1 minute Read
Kerala Congress

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച രൂക്ഷ വിമര്‍ശനങ്ങളെ ന്യായീകരിച്ച് പാര്‍ട്ടി വൈസ് ചെയര്‍മാനും മാണിയുടെ മകനുമായ ജോസ്. കെ. മാണി എം.പി രംഗത്ത്. കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധരാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു കെ.എം മാണിയുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് മുഖപത്രമായ ‘പ്രതിച്ഛായ’യിലെ ലേഖനത്തിലായിരുന്നു കെ.എം മാണിയുടെ രൂക്ഷ വിമര്‍ശനം. ഈ വിമര്‍ശനങ്ങളും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനവും പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് തന്നെയാണെന്നായിരുന്നു ജോസ്. കെ. മാണിയുടെ പ്രതികരണം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ഉദ്ദേശിച്ചല്ല ലേഖനമെന്നും ജോസ്. കെ.മാണി പറഞ്ഞു. അതേസമയം, കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ലെന്നും മുൻപ് അത്തരം നിലപാടുകൾ ഉണ്ടായപ്പോൾ തങ്ങൾ അത് തിരുത്തിച്ചിട്ടുണ്ടെന്നുമായിരുന്നു പി.ജെ.ജോസഫ് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് മാണിയുടെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി ജോസ്.കെ.മാണി രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top