ബിരുദം മറച്ച് വച്ച് അപേക്ഷിച്ചാല്‍ ഇനി പിഎസ് സി ഡിബാര്‍ ചെയ്യും

ബിരുദം മറച്ചുവച്ചു ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവരെ പി.എസ്.സി പരീക്ഷകളില്‍ നിന്ന് ഡീബാര്‍ ചെയ്യാന്‍ നീക്കം. ഇത് സംബന്ധിച്ച് പി.എസ്.സി തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. സാധാരണയായി ഉയര്‍ന്ന ബിരുദം ഉള്ളവരും എല്‍ഡിസി പോലുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്യാറുണ്ട്. വണ്‍ ടൈം പ്രൊഫൈലില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ബിരുദമില്ലെന്ന സത്യവാങ്മൂലം ഇനി മുതല്‍ അപേക്ഷകര്‍ നല്‍കേണ്ടി വരും.ഇത് പാലിക്കാത്തവരെ ഡീബോര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here