Advertisement

പ്രണയ തകര്‍ച്ച തുറന്ന് പറഞ്ഞ് സുബി

January 31, 2018
0 minutes Read
subi suresh

സുബിയുടെ പ്രണയത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ.കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സുബി വെളിപ്പെടുത്തിയത് വളച്ചൊടിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒളിഞ്ഞും തെളിഞ്ഞും കഥകള്‍ പടച്ച് വിടുന്നവരോട് സുബി തന്നെ വെളിപ്പെടുത്തുകയാണ് ആ പ്രണയ തകര്‍ച്ചയുടെ സത്യകഥ.

പണം കണ്ട് തന്നെ ഒരാള്‍ പ്രണയിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സത്യം അതല്ല പ്രണയിക്കുമ്പോള്‍ ഞാന്‍ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആയിരുന്നില്ല. എനിക്ക് ബാങ്ക് അക്കൗണ്ട് വരെ എടുത്ത് തന്നത് അയാളാണെന്നാണ് സുബി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പണം കണ്ടാണ് അയാള്‍ തന്നെ സ്നേഹിച്ചതെന്ന് പറഞ്ഞിട്ടില്ല. പതിനഞ്ച് കൊല്ലം മുമ്പുള്ള കാര്യമാണത്. ഷോ ഒക്കെ ചെയ്ത് തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ബന്ധം ആയിരുന്നു അത്. താനാണ് വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചെയ്ത് കൊണ്ടിരുന്നത്. എന്റെ അമ്മയ്ക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ അമ്മയ്ക്ക് ജോലിയ്ക്ക് പോകാമല്ലോ എന്ന് അദ്ദേഹം പറഞ്ഞതോടെയാണ് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞത്. നല്ല ബന്ധത്തില്‍ തന്നെയാണ് പിരിഞ്ഞത്. അദ്ദേഹം വിവാഹമൊക്കെ കഴിഞ്ഞു സുഖമായി ഇരിക്കുന്നു. അദ്ദേഹവുമായും കുടുംബവുമായും ഇപ്പോളും അടുപ്പമുണ്ട്. അദ്ദേഹം എടുത്ത് തന്ന അക്കൗണ്ട് ഇപ്പോഴും ഉണ്ട്. എന്നാല്‍ ഇപ്പോഴും ഞാന്‍ പണം സൂക്ഷിക്കാറില്ല. എല്ലാം അമ്മയെ ഏല്‍പ്പിക്കാറാണ് പതിവ്. അമ്മയും സഹോദരനും ആണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ടവര്‍. ഇപ്പോള്‍ വീട്ടുകാര്‍ക്ക് തന്നെ വിവാഹം കഴിച്ച് അയക്കാന്‍ വലിയ ആഗ്രഹമാണ്. എനിക്ക് അറൈഞ്ച്ഡ് മാര്യേജ് താത്പര്യമില്ല. ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാന്‍ അനുമതി തന്നെങ്കിലും ഇപ്പോള്‍ പ്രേമം വരുന്നില്ലെന്നാണ് സുബി വെളിപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top