Advertisement

വൈപ്പിനില്‍ മര്‍ദ്ദമേറ്റ വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

January 31, 2018
0 minutes Read
vypin

വൈപ്പിനിൽ ആൾക്കൂട്ടം ആക്രമിച്ച മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തലയിലേറ്റ പരുക്ക് സാരമായതോടെയാണ് വിദഗ്ധ ചികിത്സ തേടിയത്.മുനമ്പം പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഇവര്‍. മുഖം നീരുവെച്ച് വീർത്ത നിലയിലാണ്. മൂക്കിന്‍റെ പാലത്തിനും പരുക്കേറ്റിട്ടുണ്ട്. അതേസമയം  അറസ്റ്റിലായ പള്ളിപ്പുറം സ്വദേശികളായ ലിജി അഗസ്റ്റിൻ, മോളി സെബാസ്റ്റ്യൻ, ബീന ബിജു എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. മൂന്ന് പേർക്കും എതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.  വനിത കമ്മീഷനും വർത്തകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ജില്ലാ പോലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടുമെന്നും കമ്മീഷൻ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top