2018 ലെ ബഡ്ജറ്റ് ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും ശക്തിപകരുന്നു : മോദി

കുറഞ്ഞ താങ്ങ് വില സംബന്ധിച്ച ധനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തീരുമാനം കർഷകർക്ക് വലിയ സഹായമാകുമെന്ന് പറഞ്ഞ മന്ത്രി ബജറ്റിലെ പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കൂട്ടുമെന്നും പറഞ്ഞു. അരുൺ ജെയ്റ്റ്‌ലിയുടെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഭക്ഷ്യോത്പാദനം മുതൽ ഫൈബർ ഒപ്റ്റിക്‌സ് വരെ, റോഡുകൾ മുതൽ ഷിപ്പിങ്ങഅ വരെ, യുവാക്കൾ മുതൽ മുതിർന്ന പൗരന്മാർ വരെ, റൂറൽ ഇന്ത്യ മുതൽ ആയുഷ്മാൻ ഭാരത് വരെ. ഡിജിറ്റൽ ഇന്ത്യ മുതൽ സ്റ്റാർട്ടപ്പ് ഇന്ത്യവരെ…ഈ ബഡ്ജറ്റ് കോടിക്കണക്കിനുവരുന്ന ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കും ശക്തിപകർന്നുവെന്നും മോദി പറഞ്ഞു.
ബജറ്റ് സാധാരണക്കാരന് വേണ്ടിയുള്ളതായിരുന്നുവെന്നും വ്യാവസായിക സൗഹൃദവും വികസന സൗഹൃദവുമായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here