Advertisement

ഉപതിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് നേട്ടം, ബംഗാളില്‍ തൃണമൂല്‍ തന്നെ

February 1, 2018
0 minutes Read

രാജസ്ഥാനിലും പശ്ചിമബംഗാളിലും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസും ബംഗാളിലെ ശക്തി വീണ്ടും തെളിയിച്ച് തൃണമൂലും മുന്നേറുന്നു. രാജസ്ഥാനിലെ ബിജെപിയുടെ ലോക്‌സഭാ മണ്ഡലം സിറ്റിംഗ് സീറ്റുകളായ ആള്‍വാറിലും അജ്മീറിലും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് കോണ്‍ഗ്രസാണ് മുന്നേറുന്നത്. ബിജെപി മുന്നേറ്റം നടത്തിയിരുന്ന രാജസ്ഥാനിലെ നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗറില്‍ കോണ്‍ഗ്രസാണ് ഇപ്പോള്‍ മുന്നേറുന്നത്. 116 വോട്ടുകള്‍ക്കാണ് മണ്ഡല്‍നഗറില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. അതേ, സമയം പശ്ചിമ ബംഗാള്‍ ഇപ്പോഴും മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഒപ്പം തന്നെയാണ്. പശ്ചിമ ബംഗാളിലെ ഉലുബേരിയയിലും നവോപോറയിലും തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് മുന്നേറ്റം പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. അവസാന ഫലങ്ങള്‍ ഏതാനും നിമിഷങ്ങള്‍ക്കകം പുറത്തുവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top