ഉപതിരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ മൂന്നിടത്തും കോണ്‍ഗ്രസ്, ബിജെപിയ്ക്ക് ക്ഷീണം

ബിജെപിയ്ക്ക് ശക്തമായ തിരിച്ചടികള്‍ നല്‍കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. രാജസ്ഥാനില്‍ ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ മുന്നേറ്റവും ബിജെപിയുടെ തളര്‍ച്ചയും. തിരഞ്ഞെടുപ്പ് നടന്ന മണ്ഡല്‍ഗണ്ഡ്, ആള്‍വാര്‍, അജ്മീര്‍ എന്നിവടങ്ങളിലാണ് കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചത്. ഈ വിജയം ബിജെപിയ്ക്ക്
നല്‍കുന്ന രാഷ്ട്രീയ മുന്നറിയിപ്പാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആള്‍വാറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കരണ്‍സിങ് യാദവ് 1.97 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അജ്മീര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘുശര്‍മയും വ്യക്തമായ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here