Advertisement

21വര്‍ഷമായി ഭര്‍ത്തൃ പീഡനം; ഞെട്ടിക്കുന്ന ഫെയ്സ് ബുക്ക് പോസ്റ്റുമായി യുവതി

February 1, 2018
1 minute Read
fb

കഴിഞ്ഞ 21വര്‍ഷക്കാലമായി ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണെന്ന് യുവതി. മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്തെന്ന പേരില്‍ വിശദാംശങ്ങളും ഫോട്ടോയും ചേര്‍ത്ത് ഫെയ്സ് ബുക്കിലാണ് യുവതി തന്റെ കഥ വിവരിച്ചിരിക്കുന്നത്. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ഉള്ളത്. നിയമസഹായം തേടുമ്പോഴെല്ലാം എകെജി ഭവനിലുള്ള ഭര്‍ത്താവിന്റെ സഹോദരി ഇടപെടുകയാണെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

ബഹു: കേരള മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് !!!

കഴിഞ്ഞ 21 വർഷമായി ഭർതൃപീഡനം അനുഭവിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ… ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിന് എന്നെ മൃഗീയമായി തല്ലിച്ചതക്കുകയും സമൂഹത്തിനു മുന്നിൽ ഭ്രാന്തിയായി ചിത്രീകരിക്കുകയും ചെയ്തു.. പലപ്രാവിശ്യം നിയമസഹായം തേടിയെങ്കിലും അങ്ങയുടെ പാർട്ടിയുടെ സംസ്ഥാനഓഫീസായ AKG ഭവനിൽ ജോലി ചെയ്യുന്ന ഭർതൃ സഹോദരിയുടെയും “ചിന്ത”യിൽ ജോലി ചെയ്യുന്ന ഭർതൃസഹോദരി ഭർത്താവിന്റെയും അവിഹിത ഇടപെടൽ മൂലം നിയമപാലകർ ഏകപക്ഷീയ നിലപാടുകൾ എടുക്കുകയാണുണ്ടായത്. ഞാൻ നിസ്സഹായായി…രണ്ടു വർഷം മുൻപ് എന്റെ കൈ തല്ലിയൊടിച്ചു.. ശരീരമാസകലം പരിക്കേൽപിച്ചു … എന്നിട്ടും പോലീസ് ഇടനിലക്കാരായി ഒതുക്കി തീർത്തു…

ഇക്കഴിഞ്ഞ ജനുവരി 9 ന് എന്റെ അച്ഛന്റെ മരണാവശ്യങ്ങൾ കഴിഞ്ഞു ഭർത്താവിന്റെ വീട്ടലെത്തിയ എന്നെ യാതൊരു വിധ പ്രകോപനങ്ങളുമില്ലാതെ ശരീരമാസകലം തല്ലി ചതക്കുകയും വാരിയെല്ലുകൾക്കു ക്ഷതം സംഭവിക്കുന്ന വിധം ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു… എന്നിട്ടും കലിയടങ്ങാതെ പട്ടിയെ കെട്ടുന്ന ബെൽറ്റിനാൽ തുരുതുരാ അടിച്ചു പൊളിച്ചു… ഒരു സ്ത്രീക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു മർദ്ദനമുറകൾ… ബോധം മറഞ്ഞ എന്നെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത് .. ഇന്റിമേഷൻ പോയി രണ്ടു നാൾ കഴിഞ്ഞാണ അന്തിക്കാട് പോലീസ് മൊഴിയെടുക്കുവാനെത്തിയത്…
എടുത്ത കേസ് ആകട്ടെ ദുർബലമായ വകുപ്പുകളും ചേർത്ത്.
സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ഇടപെടൽ ഇത്തവണയും അതിശക്തമായിരുന്നു…
അതിനെ ചോദ്യം ചെയ്ത എനിക്ക് സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ നൽകിയ മറുപടി ‘മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട കേസ് ആയതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ ചെയ്യാനേ കഴിയൂ എന്നാണ്..
സർ… സ്ത്രീ സുരക്ഷ ഉറപ്പു വരുത്തും എന്ന് പറഞ്ഞു അധികാരത്തിലേറിയ അങ്ങയുടെ അറിവോടെയാണോ നിരാലംബയായ എന്നെ
ഇത്ര മാരകമായി മർദിച്ച ആളെ സഹായിക്കുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടായത് ??!!
താങ്കളുടെ അറിവോടെയല്ലെങ്കിൽ അങ്ങയുടെ ഓഫീസിന്റെ മറവിൽ നടക്കുന്ന ഇത്തരം അനീതികൾ അവസാനിപ്പിച്ച് എനിക്ക് നീതി ലഭിക്കത്തക്കവിധത്തിലുള്ള ഇടപെടൽ ഉണ്ടാകണമെന്ന് നിറമിഴികളോടെ യാചിക്കുന്നു…
എന്ന് ഒരു ഇടതുപക്ഷ സഹയാത്രികകൂടിയായ

സുനിത സി.എസ്
കൈപ്പമംഗലം
തൃശൂർ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top