യുവതിയെ മതംമാറ്റാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റിയാസിനെ കൊച്ചിയിലെത്തിക്കും

മതം മാറ്റി യുവതിയെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയെ ഇന്ന് കൊച്ചിയിലെത്തിക്കും. ഇരയായ യുവതിയുടെ ഭര്‍ത്താവ് കൂടിയായ മുഹമ്മദ് റിയാസിനെയാണ് ഇന്ന് കൊച്ചിയിലെത്തിക്കുക. ഇന്നലെ ജിദ്ദയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക് വരുന്ന വഴിയാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റിയാസിനെ എന്‍ഐഎ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ എത്തിച്ച ശേഷമായിരിക്കും കൂടുതല്‍ ചോദ്യം ചെയ്യല്‍. മാഹി സ്വദേശിയായ റിയാസിനും മാതാവ് സീനത്തിനുമെതിരേ പറവൂർ പോലീസ് പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് നോട്ടീസ് പ്രകാരമായിരുന്നു അറസ്റ്റ്. എൻഐഎ ചെന്നൈ ഓഫീസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കൊച്ചിയിൽ എത്തിക്കുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും. ആലുവ ഡിവൈഎസ്പി കെ.ബി.പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ കേസിലെ മറ്റു രണ്ട് പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നിർബന്ധിച്ച് മതം മാറ്റി സൗദിയിൽ എത്തിച്ച യുവതിയെ ഐഎസിൽ ചേർക്കാൻ സിറിയയിലേക്ക് കടത്താൻ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിൽ താമസിക്കുന്ന യുവതി നൽകിയ പരാതിയിലാണ് കേസ്. സൗദിയിൽനിന്നും നാട്ടിലെത്തിയ യുവതി പരാതിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിർദേശപ്രകാരം പറവൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here