കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ പ്രചാരണം : ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ സംസ്ഥാനത്ത് ഭിക്ഷാടന സംഘങ്ങള്‍ എത്തിയെന്ന നവമാധ്യമ പ്രചാരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത പുലര്‍ത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.’ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായി ദൂരീകരിക്കും.പെട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ ജനമൈത്രി പൊലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവര ശേഖരണം കാര്യക്ഷമമാക്കാന്‍ നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
‘സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്.സംശയത്തിന്റെ പേരില്‍ ഒരാളെ പിടികൂടി മര്‍ദ്ദിച്ച് അത് മൊബൈല്‍ ഫോണുകള്‍ വഴി പ്രചരിപ്പിക്കുന്നത് ശരിയല്ല.ഇത് തെറ്റായ പ്രവണതകളിലേക്ക് നയിക്കും.’-മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു
സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പ്രാദേശിക ഭരണ സംവിധാനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here