സണ്ണി മാളിയേക്കലിന്റെ എന്റെ പുസ്തകം പ്രകാശനം ചെയ്തു

പ്രവാസി വ്യവസായി സണ്ണി മാളിയേക്കലിന്റെ ‘എന്റെ പുസ്ത കം’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം കൊച്ചിയിൽ നടന്നു. പാർലമന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനും എംപി യുമായ പ്രൊഫ. കെ വി തോമസ്, സാഹിത്യകാരൻ കെ എൽ മോഹനവർമ്മയ്ക്ക് നൽകി യാണ് പ്രകാശനം നിർവഹിച്ചത്. എറണാകുളം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഡി ദിലീപ് അധ്യക്ഷത വഹിച്ചു.
റവ. ഡോ. ജേക്കബ് മണ്ണാറപ്രയിൽ, ഡോ. എം എസ് സുനിൽ, ചലച്ചിത്ര താരം സുബി സുരേഷ്, ജോസ് ആലുങ്കൽ അടക്കമുള്ള പ്രമുഖർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
32 വർഷത്തെ തന്റെ പ്രവാസ ജീവിതത്തിലെ ഏടുകൾ കോർത്തിണക്കി സണ്ണി മാളിയേക്കൽ എഴുതിയ മലയാള പുസ്തകം 2016 ൽ അമേരിക്കയിൽ വച്ചാണ് പ്രകാശനം ചെയ് തത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇപ്പോൾ പ്രകാശനം ചെയ്തത്.
കടൽ കടന്ന് എങ്ങിനെയും അമേരിക്കയിലെത്തിയാൽ ജീവിതം സുരക്ഷിതമാണെന്ന് കരുതുന്ന ഇന്നത്തെ തലമുറ നിശ്ചയമായും വായിക്കേണ്ട പുസ്തകമാണിത്. എൺപതുകളിലെ പ്രവാസി ജീവിതത്തിന്റെ പരിഛേദമാണ് അദ്ദേഹ ത്തിന്റെ കൃതി. സാഹിത്യ കൃതിയിലെ സങ്കീർണമായ ഭാഷ യേക്കാൾ ലളിതമായ ശൈലിയിലുള്ള എഴുത്താണ് അദ്ദേഹത്തിന്റെ വ്യത്യസ്തമാക്കുന്നത്.
ആലുവ തോട്ടയ്ക്കാട്ടുകര മാളിയേക്കൽ പൈലോയുടേയും ലീലാമ്മയുടെയും മകനാണ് സണ്ണി. പ്രവാസ ജീവിതത്തി ന്റെ സമ്പന്നതയേക്കാളും സ്വന്തംസ മണ്ണിന്റെ തുടിപ്പുകളെ ചേർത്തു വയ്ക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.
sunny maliekkal ente pusthakam launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here