മലയാളികൾ അടങ്ങിയ കപ്പൽ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് സുഷമാ സ്വരാജ്

രണ്ട് മലയാളികൾ ഉൾപ്പെട് 22ഇന്ത്യാക്കാരുമായി കാണാതായ എംടി മറീസ എക്സ്പ്രസ് എന്ന എണ്ണക്കപ്പൽ കണ്ടെത്താൻ ഊർജ്ജിത ശ്രമം തുടരുകയാണെന്ന് വിദേശകാര്യ സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമാ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ഇതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുടങ്ങിയതായും മന്ത്രി അറിയിച്ചു. ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ കപ്പലിനുവേണ്ടിയുള്ള അന്വേഷണം ശക്തമാക്കി. ബെനീനിലെയും നൈജീരിയയിലെയും സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
ജനുവരി 31നാണ് കപ്പൽ കാണാതായത്. ആഫ്രിക്കൻ രാജ്യമായ ബെനീനിലെ കൊട്ടോനൗവിൽ വച്ചാണ് അവസാനമായി കപ്പലിന്റെ സിഗ്നൽ ലഭിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here