ശ്രീജിത്തിനെതിരായ മാധ്യമവിലക്കിന് സ്റ്റേ

ശ്രീജിത്ത് കേസില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി വിധി. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീജിത്തിനും രാഹുൽ കൃഷ്ണയ്ക്കും നോട്ടീസ് അയയ്ക്കാനും ജസ്റ്റീസ് കമാൽ പാഷ ഉത്തരവിട്ടു. ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലായിരുന്നു കരുനാഗപ്പള്ളി കോടതി മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കേസിനെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിച്ചാണ് ശ്രീജിത്ത് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. അതേ തുടര്‍ന്നായിരുന്നു മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കരുനാഗപ്പള്ളി കോടതി വിധി പുറപ്പെടുവിച്ചത്.
ശ്രീജിതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതുമാണ് കരുനാഗപ്പള്ളി കോടതി വിലക്കിയത് .
കരുനാഗപ്പള്ളി കോടതി വിധിക്കെതിരെ മനോരമ ചീഫ് എഡിറ്ററാണ് ഹൈക്കോടതിയെ സമീപിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ടണന്റെ മകൻ ബിനോയിയും വിജയൻ പിള്ളയുടെ മകന്‍ ശ്രീജിത്തും ഉൾപ്പെട്ട വായ്പാ തട്ടിപ്പിനെക്കുറിച്ച് ദുബായ് ടൂറിസം കമ്പനി ഉടമ അൽ മർസൂഖി വാർത്താ സമ്മേളനം വിളിച്ചിരുന്നു. വാർത്താ സമ്മേനം വിലക്കണമെന്നായിരുന്നു ശ്രീജിത്തിന്റെ ആവശ്യം. മാധ്യമങ്ങളെ വിലക്കിയ ഹര്‍ജിയിലെ കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാന്നെന്നും നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് കമാൽ പാഷയുടെ ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here