മാലദ്വീപില്‍ ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ് നഷീദ്

മാലദ്വീപില്‍ അരങ്ങേറുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇന്ത്യ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് മാലദ്വീപിലെ മുന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് നഷീദ് രംഗത്ത്. ചീഫ് ജസ്റ്റിസിനെയും മറ്റ് ന്യായാധിപന്‍മാരെയും തടവിലാക്കുകയും രാജ്യത്ത് രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത ഇപ്പോഴത്തെ മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്റെ പ്രവര്‍ത്തിയെ ചെറുക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് മാലദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടി അഭ്യര്‍ഥിച്ചിരിക്കുകയാണ് മുഹമ്മദ് നഷീര്‍.
ഒന്‍പത് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് മാലദ്വീപിദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധിയുണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കരുതെന്ന് പ്രസിഡന്റ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. ഇതിനെതിരെ പ്രതിപക്ഷം തെരുവില്‍ ഇറങ്ങിയതോടെയാണ് മുഹമ്മദ് നഷീദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മുഹമ്മദ് നഷീര്‍ ഇന്ത്യയുടെ സൈനിക സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
On behalf of Maldivian people we humbly request:
1. India to send envoy, backed by its military, to release judges & pol. detainees inc. Prez. Gayoom. We request a physical presence.
2. The US to stop all financial transactions of Maldives regime leaders going through US banks.— Mohamed Nasheed (@MohamedNasheed) February 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here