Advertisement

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

February 7, 2018
0 minutes Read
narendra Modi

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രണ്ടായി വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ വോട്ടുകള്‍ ലഭിച്ചിട്ടും പ്രധാനമന്ത്രിയാക്കാതിരുന്നത് എന്ത് തരം ജനാധിപത്യമര്യാദയാണെന്നും മോദി രാജ്യസഭയില്‍ ചോദിച്ചു. പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ പാക് അധീന കാശ്മീര്‍ ഇന്ത്യക്ക് നഷ്ടമാകുമായിരുന്നില്ലെന്നും മോദി കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചു. സ്വാതന്ത്ര്യം നേടിയ ശേഷം വോട്ടുകള്‍ക്ക് വേണ്ടിയും ഭരണം കൈവശം വെക്കുന്നതിനുവേണ്ടിയുമാണ് കോണ്‍ഗ്രസ് ഇന്ത്യയെ വിഭജിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിഭജനത്തെയും മോദി കുറ്റപ്പെടുത്തി. വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് ആന്ധ്രാപ്രദേശിനെ വിഭജിക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് ചെയ്ത പാപങ്ങളുടെ ഫലമാണ് ഇന്ന് രാജ്യം അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് ഉത്തരവാദിത്തത്തോടെ ഭരിച്ചിരുന്നുവെങ്കില്‍ രാജ്യത്ത് പുരോഗതി ഉണ്ടാകുമായിരുന്നെന്നും നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യയില്‍ ജനാധിപത്യം കൊണ്ടുവന്നതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് കേള്‍ക്കുമ്പോള്‍ അതിനെ ധാര്‍ഷ്ട്യമെന്നാണോ അതോ അറിവില്ലായ്മയെന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ലെന്നും മോദി പറഞ്ഞു. നെഹ്‌റുവോ കോണ്‍ഗ്രസോ അല്ല ഇന്ത്യക്ക് ജനാധിപത്യം നല്‍കിയത്. ലിച്ഛ്‌വി സാമ്രാജ്യത്തിന്റെയും ഗൗതമബുദ്ധന്റെയും സമയം മുതല്‍ രാജ്യത്ത് ജനാധിപത്യമുണ്ടായിരുന്നു. എന്ത് ജനാധിപത്യത്തെ കുറിച്ചാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും മോദി ആരാഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top