Advertisement

നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജി വേണമെന്ന് പോലീസ്

February 7, 2018
0 minutes Read
dileep

നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന് പോലീസ്. കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നും പോലീസ് ആവശ്യപ്പെടും.  നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന് ദിലീപിന്റെ ഹര്‍ജി ഇന്ന് കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top