രാജ്യത്തോട് ചോദ്യങ്ങള്‍ ചോദിക്കാതെ മറുപടി പറയൂ; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

എല്ലാ കാര്യങ്ങള്‍ക്കും പ്രതിപക്ഷത്തെ പഴിക്കാന്‍ മാത്രം സമയം കളയുന്ന പ്രധാനമന്ത്രി രാജ്യത്തെ കുറിച്ച് സംസാരിക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. രാജ്യസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. അതിന് പകരം ഇന്ത്യയുടെ പ്രധാനമന്ത്രി ഇവിടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്. ലോക്‌സഭയില്‍ ഒരു മണിക്കൂര്‍ സംസാരിച്ച പ്രധാനമന്ത്രി എന്തുകൊണ്ട് റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കാതിരുന്നുവെന്ന് വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദി പ്രസംഗം നടത്തിയ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തി രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത് നിറുത്തി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി ശ്രമിക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു.
I think Modiji has forgotten that he is the PM now, he should answer questions and not always accuse the opposition : Rahul Gandhi pic.twitter.com/UuaIXBZQGX
— ANI (@ANI) February 7, 2018
He spoke for more than 1 hour but didn’t speak a word on Rafale deal, or on farmers or on employment for youth. It was a totally political speech : Rahul Gandhi on PM’s speech in Lok Sabha pic.twitter.com/GeX9EhkEmT
— ANI (@ANI) February 7, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here