സിനിമാ മോഹികള്‍ക്ക് അവസരമൊരുക്കി ഫ്ളവേഴ്സ് ടിവി

സിനിമാ മോഹികള്‍ക്ക് അവസരം ഒരുക്കി ഫ്ളവേഴ്സ് ടിവിയുടെ ഹ്രസ്വചിത്ര മത്സരം ഫെയിം18 വരുന്നു. 15മിനുട്ട് ദൈര്‍ഘ്യമുള്ള മലയാളത്തില്‍ ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളാണ് ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലെ മത്സരങ്ങളിലേക്ക് പരിഗണിക്കുന്നത്. 2016ശേഷം നിര്‍മ്മിച്ച ചിത്രങ്ങളാണ് അയക്കേണ്ടത്. ആയിരം രൂപ പ്രവേശന ഫീസായി നല്‍കണം. ലാല്‍ ജോസ്, അരുണ്‍കുമാര്‍ അരവിന്ദ്, വിധു വില്‍സന്റ് എന്നിവരാണ് ജൂറി അംഗങ്ങള്‍. ഫെബ്രുവരി 20ന് മുമ്പായി എന്‍ട്രികള്‍ അയക്കണം. മികച്ച ഹ്രസ്വ ചിത്രത്തിന് 25000രൂപയാണ് സമ്മാനം. ഫ്ളവേഴ്സ് അക്കാദമിയാണ് മത്സരം സംഘടപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പത്ത് ഹ്രസ്വ ചിത്രങ്ങള്‍ ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111991234 എന്ന നമ്പറില്‍ ബന്ധപ്പെടാം.
www.flowerstv.in/fame18/
entryfame18@gmail.com
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here