കോളയുടെയും ജങ്ക് ഫുഡുകളുടെയും പരസ്യങ്ങളെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്ന് പടിയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന കോള, ജങ്ക് ഫുഡ് തുടങ്ങിയവയുടെ പരസ്യങ്ങളെ പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം പരസ്യങ്ങള്‍ കാര്‍ട്ടൂണ്‍ ചാനലുകളില്‍ നിന്ന് നിരോധിച്ചതായി വിവര സാങ്കേതിക സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പാര്‍ലമെന്റില്‍ അറിയിച്ചു. അനാരോഗ്യകരമായ ഭക്ഷണരീതികളിലേക്ക് ഇത്തരം പരസ്യങ്ങള്‍ കുട്ടികളെ കൊണ്ടെത്തിക്കുന്നുവെന്ന് നിരീക്ഷിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നയം സ്വീകരിച്ചത്. കോളയും ജങ്ക് ഫുഡും കുട്ടികളുടെ ഭക്ഷണരീതികളില്‍ കടന്നുവരുന്നത് ഇത്തരം പരസ്യങ്ങള്‍ വഴിയാണെന്ന് മനസ്സിലായതോടെയാണ് കുട്ടികളെ പിന്തിരിപ്പിക്കാന്‍ ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തുന്നത്. ഇതേ കുറിച്ചുള്ള നോട്ടീസ് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഉടന്‍ നല്‍കുമെന്ന് റാത്തോഡ് അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here