ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാളെ മുതല്‍ നാഗമ്പടത്ത്

ഫ്ളവേഴ്സ് സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാളെ കോട്ടയം നാഗമ്പടത്ത് ആരംഭിക്കും. നാഗമ്പടം മുനിസിപ്പല്‍ മൈതാനത്താണ് പ്രദര്‍ശനം. ദിപീക പത്രമാണ് പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.
വസ്ത്ര വ്യാപാരമേള, ഗൃഹോപകരണ മേള, ഇലക്ട്രോണിക്സ് ഉപകരണങ്ങളുട വിപുലമായ ശേഖരം, ഫാന്‍സി ഐറ്റംസ്, സുഗന്ധ വ്യഞ്ജനങ്ങള്‍, അക്വാ-പെറ്റ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, വാഹന മേള, ഫുട് കോര്‍ട്ട് എന്നിവയാണ് എക്സ്പോ വേദിയില്‍ കാഴ്ചക്കാര്‍ക്കായി ഒരുങ്ങുക. എല്ലാ ദിവസവും വൈകുന്നേരം ഫ്ളവേഴ്സ് ടിവിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടൊപ്പം തന്നെ ഫ്ളവേഴ്സ് എംഡി ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തത്സമയ ചിത്രീകരണവും നടക്കും. സംഗീത നിശയും സംഘടിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here