മൂന്നാം ഏകദിനവും ഇന്ത്യയ്ക്ക്; വിജയം 124 റണ്‍സിന്

സൗത്താഫ്രിക്കയെ മൂന്നാം ഏകദിനത്തിലും നാണംകെടുത്തി ഇന്ത്യ 124 റണ്‍സിന്റെ വിജയം സ്വന്തമാക്കി. കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൗത്താഫ്രിക്കയുടെ ഇന്നിംഗ്‌സ് 179ല്‍ അവസാനിച്ചു. 40 ഓവറില്‍ 179 റണ്‍സിന് സൗത്താഫ്രിക്കയുടെ എല്ലാവരും പുറത്താകുകയായിരുന്നു. 51 റണ്‍സ് നേടിയ ജെ.പി ഡുമിനിയും 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഏദന്‍ മാര്‍ക്രാമും മാത്രമാണ് സൗത്താഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് വീതം വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹലും കുല്‍ദീപ് യാദവും ചേര്‍ന്ന് സൗത്താഫ്രിക്കയെ കറക്കിവീഴ്ത്തുകയായിരുന്നു. നേരത്തേ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 160 റണ്‍സ് പുറത്താകാതെ നിന്നു. ഏകദിന കരിയറിലെ 34-ാം സെഞ്ചുറിയായിരുന്നു ഇന്നലെ കോഹ്‌ലി കേപ്ടൗണില്‍ കുറിച്ചത്. 76 റണ്‍സ് നേടിയ ഓപ്പണര്‍ ശിഖര്‍ ധവാനും മികച്ച പ്രകടനം കാഴ്ചവെച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here