ഇതാണ് കമ്മാരസംഭവം

ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഏപ്രില്‍ അഞ്ചിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിതാ പ്രമോദാണ് നായിക. തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 20കോടി ചെലവിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം ഫിലിംസാണ് നിര്‍മ്മാണം. ദിലീപിന്റെ തന്റെ വിതരണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ചിത്രം തീയറ്ററുകളില്‍ എത്തിക്കും. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ഈ ചിത്രത്തിലെത്തുന്നത്. ഇക്കൂട്ടത്തിലെ ഒരു ഗെറ്റപ്പാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത് . കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here