Advertisement

അയോദ്ധ്യ; സുപ്രീം കോടതിയില്‍ വാദം ഇന്നാരംഭിക്കും

February 8, 2018
1 minute Read
The Supreme Court of India supreme court bans medical allotment supreme court directs RBI

അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതിയില്‍ വാദം ഇന്നാരംഭിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹര്‍ജികളിലാണ് വാദം തുടങ്ങുന്നത്.  ഇന്ന് മുതല്‍ ദിവസവും വാദം കേള്‍ക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിനുമുന്‍പാകെ വാദമാരംഭിക്കുക.

2.77 ഏക്കര്‍ തര്‍ക്കഭൂമി വിഭജിച്ച് ഹിന്ദുമഹാസഭയ്ക്കും സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കുമായി നല്‍കാനാണ് 2010 സെപ്റ്റംബറില്‍ അലഹാബാദ് ഹൈക്കോടതി വിധിച്ചത്.

Supreme Court To Start Final Hearings In Ayodhya Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top