ശുചിത്വ ബോധവത്കരണവുമായി മനസ്സിനെ സ്പര്‍ശിക്കുന്ന മികച്ച ഹൃസ്വചിത്രം’എന്റെ’

ഞാനും എനിക്കിഷ്ടപ്പെട്ടവരും മാത്രമുള്ള ചെറിയ ലോകത്തില്‍ ഒതുങ്ങി പോകുന്നവരാണ് നമ്മളില്‍ പലരും. നമ്മള്‍ മാത്രമടങ്ങുന്ന ആ ചെറിയ ലോകം ശുചിത്വമുള്ളതാക്കാന്‍ നാം കഴിവതും ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഒരു വീടിനപ്പുറത്തേക്കും സ്‌കൂളിനപ്പുറത്തേക്കും നീളേണ്ടതാണ് ആ ശുചിത്വ ബോധമെന്ന് പഠിപ്പിക്കുന്ന ഒരു മികച്ച ഹൃസ്വചിത്രമാണ് ‘എന്റെ’ . പേര് സൂചിപ്പിക്കുന്നത് പോലെയാണ് ചിത്രവും സംസാരിക്കുന്നത്. ഈ സമൂഹത്തോട് എല്ലാവര്‍ക്കും ഒരു പ്രതിബദ്ധതയുണ്ട്. അതിനെ കുറിച്ചാണ് ഹൃസ്വചിത്രം സംസാരിക്കുന്നതും. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഗനേഷ് സി.കെയാണ്. കോഴിക്കോട് മിഠായി തെരുവിൽ നിന്നും ചിത്രീകരിച്ച രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള അതിമനോഹരമായ ശുചിത്വ ബോധവത്കരണ ഹൃസ്വ ചിത്രം.കുട്ടികൾ താരങ്ങളായി അഭിനയിച്ച ഈ ചിത്രം ഒരിക്കലും കാണാതെ പോകരുത്….
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here