Advertisement

ഹയര്‍ സെക്കണ്ടറി; ഇനി അണ്‍എയ്ഡഡ് സ്ക്കൂളുകള്‍ക്കും ഏകജാലകം

February 9, 2018
0 minutes Read
plus two

സര്‍ക്കാര്‍ അംഗീകൃത അണ്‍ എയിഡഡ് സ്ക്കൂളുകളിലും ഇനി മുതല്‍ ഹയര്‍സെക്കണ്ടറി പ്രവേശനം ഏകജാലകം വഴിയാക്കും. 60ശതമാനം സീറ്റുകളിലാണ് ഏകജാലകം വഴി പ്രവേശനം നടത്തുക.ബാക്കി നാല്‍പത് ശതമാനത്തില്‍ മാനേജ്മെന്റിന് നേരിട്ട് പ്രവേശനം നല്‍കാം. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് 12ശതമാനവും പട്ടിക വിഭാഗത്തില്‍ ഉള്ളവര്‍ക്ക് എട്ട് ശതമാനം സീറ്റുകളും സംവരണം ചെയ്യും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ സ്ക്കൂളുകളിലെ എല്ലാ സീറ്റുകളും എയിഡഡ് സ്ക്കൂളിലെ ജനറല്‍ സീറ്റുകളും മാത്രമാണ് ഇത് വരെ ഏക ജാലകത്തിന്റെ പരിധിയില്‍ വന്നിരുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top