Advertisement

കിംഗ് ജോംഗിന്റെ സഹോദരിയ്ക്ക് ദക്ഷിണകൊറിയയില്‍ സ്വീകരണം

February 10, 2018
0 minutes Read

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗിന്റെ സഹോദരി കിം യോ ജോംഗിനും ഉത്തരകൊറിയന്‍ രാഷ്ട്രതലവന്റെ പദവി വഹിക്കുന്ന കിം യോംഗ് നാമിനും ദക്ഷിണകൊറിയയില്‍ സ്വീകരണം. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തരകൊറിയന്‍ സംഘത്തിനായി ഉച്ചവിരുന്നും ഒരുക്കിയിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ നടക്കുന്ന വിന്റര്‍ ഒളിംമ്പിക്‌സിന്റെ ഭാഗമാകാന്‍ എത്തിയതാണ് ഉത്തരകൊറിയന്‍ സംഘം. ആദ്യമായാണ് ഉത്തരകൊറിയയില്‍ ഭരണം കൈയാളുന്ന കുടുംബത്തിലെ അംഗം ദക്ഷിണകൊറിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത നീക്കാന്‍ ഈ കൂടിക്കാഴ്ച വഴി സാധ്യമാകുമെന്നും ഇരു രാഷ്ട്രതലവന്‍മാരും വിശ്വസിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top