Advertisement

നേതൃമാറ്റം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ബിജെപി

February 11, 2018
0 minutes Read

രാജസ്ഥാന്‍ ബിജെപിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്ത്. സംസ്ഥാനത്ത് ബിജെപി പാര്‍ട്ടിയിലുള്ള വിഭാഗീയത ഇതോടെ രൂക്ഷമായി. സംസ്ഥാന ഘടകത്തില്‍ നേതൃമാറ്റം വേണമെന്നാണ് ഒരു വിഭാഗം പാര്‍ട്ടി അംഗങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കോട്ട ജില്ലാ ബിജെപി പ്രസിഡന്റ് അശോക് ചൗധരി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടി മുഖ്യമന്ത്രി വസുന്ധര രാജെയോ പാർട്ടി സംസ്ഥാന അധ്യക്ഷൻ അശോക് പ്രണാമിയോ തൽസ്ഥാനങ്ങളിൽ തുടരുകയാണെങ്കിൽ 2018ലെയും 19ലെയും തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ അവസ്ഥ അതിദയനീയമായിരിക്കുമെന്നും ചൗധരി കത്തിൽ ചൂണ്ടിക്കാട്ടി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത പരാജയമാണ് രാജസ്ഥാനില്‍ ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്. അതേ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top