Advertisement

വാട്‌സാപ്പ് വഴി ഇനി പണവും കൈമാറാം

February 11, 2018
1 minute Read
whatsapp payment feature now available in Indiawhatsapp payment feature now available in India

വാട്‌സാപ്പിലൂടെ ഇനി മുതൽ പണവും കൈമാറാം. പണം കൈമാറാൻ കഴിയുന്ന സംവിധാനത്തോടെ വാട്‌സ് ആപ് ബീറ്റാ വെർഷൻ പുറത്തിറക്കി.

ആൻഡ്രോയിഡിലും ഐഒ എസിലും പ്രവർത്തിക്കുന്ന ഫോണുകളിൽ പണ വിനിമയം സാധ്യമാകും. ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെൻറ് നിയന്ത്രിക്കുന്ന നാഷണൽ പെയ്‌മെൻറ് സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്നാണ് വാട്‌സ് ആപ് പണവിനിമയം.

യുപിഐ (യൂണിഫൈഡ് പെയ്‌മെൻറ് ഇൻറർ ഫേസ് )എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട്. അതുകൊണ്ടുതന്നെ ഓരോ തവണ പണമയക്കുമ്പോഴും എം.പിൻ നൽകേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവർക്ക് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം.പിൻ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

whatsapp payment feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top