ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം

കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്നു തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാൻ ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം. കാലാവധി തീർന്ന ഓർഡിനൻസുകൾ പുതുക്കുന്നതിന് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.വെള്ളിയാഴ്ച വിളിച്ചുചേർത്ത പ്രത്യേക മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാർ മാത്രമാണു പങ്കെടുത്തത്. ഇതിനാൽ ഓർഡിനൻസ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷത്തിൽനിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങൾക്ക് ഉപാധികളോടെ തണ്ണീർത്തടം നികത്താൻ അനുമതി നല്കുന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയവയാണു മന്ത്രിസഭ പരിഗണിക്കുന്ന ഓർഡിൻസുകൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here