തപാലിൽ വിഷപ്പൊടി; ട്രംപിന്റെ മരുമകൾ ആശുപത്രിയിൽ

തപാൽ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൾ വെനീസ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെനീസയ്ക്കും കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മനംപുരട്ടൽ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രംപിന്റെ മൂത്തമകൻ ജൂനിയർ ഡൊണാൾഡിന്റെ ഭാര്യയാണ് വെനീസ.
ജൂനിയർ ഡൊണാൾഡ് ട്രംപിന്റെ വിലാസത്തിലാണ് തപാൽ ലഭിച്ചതെന്ന് ന്യൂയോർക്ക് പോലീസ് വാക്താവ് കാർലോസ് നീവെസ് അറിയിച്ചു. വെളുത്ത നിറത്തിലുള്ള പൊടിയാണ് ഇതിലുണ്ടായിരുന്നത്. അതേ സമയം പരിശോധനിയൽ പൊടി അപകട സാധ്യതയുള്ളതല്ലെന്ന് കണ്ടെത്തി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംഭവത്തിൽ
അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here