പുതിയ രൂപഭാവത്തില്‍ വി ഗാര്‍ഡ്

പുതിയ ബ്രാന്റ് ഐഡന്റിന്റിയുമായി വിഗാര്‍ഡ് ഇന്റസ്ട്രീസ്. നാല്പത് വര്‍ഷത്തിന് ശേഷമാണ് പുതിയ ബ്രാന്റ് ഐഡന്റിയിലേക്ക് കമ്പനി മാറുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് പുതിയ ലോഗോ അനാവരണം ചെയ്തത്. ആധുനികതയും ഉന്നതമായ മൂല്യങ്ങളും സന്നിവേശിക്കുന്ന സ്ലീക്ക് ബ്ലാക്കിലും റോയല്‍ ഗോള്‍ഡ് നിറങ്ങളിലും ഉള്ള പുതിയ ലോഗോയിലാവും ഇനി വി ഗാര്‍ഡ് എത്തുക. വി ഗാര്‍ഡിന്റെ മുദ്രയായ കംഗാരുവിന് കാലോചിതമായ മാറ്റം വരുത്തിയിട്ടുണ്ട്. വീടിനെ സജ്ജമാക്കൂ നല്ലൊരു നാളേയ്ക്കായി എന്നതാണ് പുതി ടാഗ് ലൈന്‍. ഗുണമേന്മയും വിശ്വാസ്യതയുമാണ് വി ഗാര്‍ഡിന്റെ മുഖമുദ്രയെന്നും വിപണിയ്ക്ക് അനുസൃതമായ സ്ട്രാറ്റജികളിലൂടെ അത് തുടരുമെന്നും വിഗാര്‍ഡിന്റെ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here