Advertisement

പ്രണയദിനം കമിതാക്കൾക്ക് മാത്രമാണെന്ന് ആരുപറഞ്ഞു ?

February 14, 2018
1 minute Read
best friends romantic photoshoot

പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്, വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്, ഹണിമൂൺ ഫോട്ടോഷൂട്ട്, ബേബിമൂൺ, അങ്ങനെ നീളുന്നു ഫോട്ടോഷൂട്ടുകൾ…എന്നാൽ ജീവിതത്തിൽ പലപ്പോഴും നിങ്ങളുടെ കൂടെ ‘കട്ടക്ക്’ നിന്ന ആ കൂട്ടുകാരിക്കൊപ്പം ഒരു ഫോട്ടോഷൂട്ട് എന്നതിനെകുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?

നമ്മുടെ ഓരോ ആഗ്രഹങ്ങളും സാധിച്ചുതരാൻ ഓടിനടക്കുന്ന, തെറ്റ് ചെയ്താൽ തെറ്റാണെന്ന് മുഖത്തുനോക്കി പറയുന്ന, വിഷമം പറഞ്ഞ് കരയുമ്പോൾ ആശ്വസിപ്പിക്കുന്ന, എന്ത് ആവിശ്യത്തിനും ആദ്യം ഓടിയെത്തുന്ന, ആരോടും പറയാത്ത നിങ്ങളുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരിയായ അവളോടൊത്ത് എന്നെന്നും ഓർമ്മിക്കുന്ന ഒരു ഫോട്ടോഷൂട്ട്…പ്രണയം മാത്രമല്ല സൗഹൃവും ആഘോഷിക്കപ്പെടേണ്ടതാണ്…അത് നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് മോണിക്കയും ശിവാലികയും.

ഡൽഹി സ്വദേശികളാണ് ശിവാലികയും മോണിക്കയും. ചെറുപ്പം മുതലേ ഉള്ള സൗഹൃദമാണ് ഇരുവരടേതും. വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്ന് അത് നിലനിൽക്കുന്നു.

സോൾമേറ്റിനൊപ്പം മാത്രമല്ല സോൾ സിസ്റ്റിനൊപ്പവും ഫോട്ടോഷൂട്ട് വേണമെന്ന് ഈ ചിത്രങ്ങൾ കണ്ടുകഴിഞ്ഞാൽ നിങ്ങൾക്ക് തോന്നും.

best friends romantic photoshoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top