Advertisement

നഴ്‌സുമാര്‍ പണിമുടക്കുന്നു; പ്രതിഷേധം ശക്തമാക്കി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍

February 15, 2018
0 minutes Read
nurses strike

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ പണിമുടക്കാരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് രാവിലെ ഏഴിന് തുടങ്ങിയ 24 മണിക്കൂര്‍ പണിമുടക്കില്‍ നഴ്‌സുമാര്‍ ഒന്നടങ്കം രംഗത്തെത്തിയത്. ചേര്‍ത്തല കെവിഎം ആശുപത്രിയ്ക്ക് മുന്നിലാണ് സമരം നടക്കുന്നത്. ആറു മാസമായി ചേര്‍ത്തലയില്‍ നടക്കുന്ന സമരത്തിനും യുഎന്‍എ ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള നഴ്‌സുമാര്‍ പണിമുടക്കിലൂടെ പ്രതിഷേധിക്കുന്നത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ശു​പ​ത്രി​ക്കു ​മു​ന്നി​ൽ ദേ​ശീ​യപാ​ത ഉ​പ​രോ​ധി​ച്ച സ​മ​ര​ക്കാ​ർ​ക്കു​ നേ​രെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​യി​ൽ നി​റ​യ്ക്ക​ൽ സ​മ​ര​ത്തി​ന് യു​എ​ൻ​എ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സി​യു എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ങ്ങ​ളി​ലൊ​ഴി​കെ​യു​ള്ള ന​ഴ്സു​മാ​രാ​ണ് പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top